കോട്ടയം: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റുമായിരുന്ന മുൻ എം.എൽ.എ പി.പി. വിൽസന്റെ ഭാര്യ ത്രേസ്യാമ്മ വിൽസൻ (87) നിര്യാതയായി. ചങ്ങനാശ്ശേരി കരിങ്ങട കുടുംബാംഗമാണ്. മക്കൾ: ഡോ. സോഫിയ സക്കറിയ, ബെസി സാറാ ജോസഫ്, സാലസ് വിൽസൻ, സിബി വിൽസൻ. മരുമക്കൾ: ഡോ. എബ്രഹാം സക്കറിയാസ്, സി.എം. ജോസഫ്, ഷീബ, സിമി. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിന് ചവിട്ടുവരിയിലെ പാറേക്കാട്ടിൽ വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് നാലിന് കലക്ടറേറ്റിന് സമീപത്തെ നല്ലയിടയൻ പള്ളി സെമിത്തേരിയിൽ.