ചങ്ങനാശ്ശേരി: ടൗൺ നോർത്ത് കണ്ടത്തിപറമ്പിൽ നാരായണൻ കുട്ടി (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മായ അനിൽകുമാർ (മഹിള അസോസിയേഷൻ ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി), മനോജ്. മരുമകൻ: പി.ആർ. അനിൽ കുമാർ (സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.