അമ്പലപ്പുഴ: തകഴി പാലത്തിങ്കര ഇല്ലത്ത് പരേതനായ പി.വി. കൃഷ്ണൻ നമ്പൂതിരിയുടെ (റിട്ട. എം.ഡി, കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷൻ) ഭാര്യ സി.കെ. മാലതിയമ്മ (റിട്ട. അധ്യാപിക, ദേവസ്വം ബോർഡ് ഹൈസ്കൂൾ, തകഴി -81) വ്യാഴാഴ്ച രാവിലെ തൃശൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: മായ (ന്യൂസിലൻഡ്), ഡോ. ഗീത (സി.എം.ഒ, ഗവ. ആയുർവേദ ആശുപത്രി, അന്തിക്കാട്), ജ്യോതി (യു.എസ്.എ). മരുമക്കൾ: ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. ഈശ്വരൻ നമ്പൂതിരി തൃശൂർ, മധു കുതിരകുളം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തകഴിയിലെ വീട്ടുവളപ്പിൽ.