മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശിനി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സഭാംഗം സിസ്റ്റർ വിമൽ റോസ് എഫ്.സി.സി (68) മംഗളൂരുവിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പരേതനായ നീലനാൽ പൈലിയുടെ മകളാണ്. മാതാവ്: പരേതയായ അച്ചാമ്മ. 1997 മുതൽ 2003 വരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ആസ്ഥാനമായ ആലുവ പോർസ്യൂങ്കുളയിൽ ജനറൽ സെക്രട്ടറിയായും 2009 മുതൽ 2013 വരെ തലശ്ശേരി സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും 2018 മുതൽ 2021 വരെ ബൽത്തങ്ങാടി റാണി മരിയ റീജനൽ സുപ്പീരിയറായും സേവനം ചെയ്തു. ബൽത്തങ്ങാടി റാണി മരിയ റീജനൽ ഹൗസിൽ ലോക്കൽ സുപ്പീരിയറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കണ്ണൂർ ഇരിട്ടി കുന്നോത്ത് നടക്കും.