പള്ളുരുത്തി: ഫെറോ സിമൻറ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ മറിഞ്ഞ് ദേഹത്ത് വീണ് നിർമാണ സ്ഥാപന ഉടമ മരിച്ചു.ഇടക്കൊച്ചി പാമ്പായിമൂല പറപ്പള്ളി വീട്ടിൽ ജോയിയുടെ മകൻ ജോസ് ട്വിങ്കിളാണ് (46) മരിച്ചത്. ആൽവിൻ ആൻഡ് ആൽവിയ ഫെറോടാങ്ക് സ്ഥാപന ഉടമയായിരുന്നു.ശനിയാഴ്ച രാവിലെ എട്ട് മണിയോടെ അക്വിനാസ് കോളജിന് സമീപമാണ് അപകടം. ലോറിയിൽനിന്ന് ടാങ്ക് ഇറക്കിയതിനുശേഷം വീട്ടുവളപ്പിൽ സ്ഥാപിക്കുന്നതിനിടെ വടം പൊട്ടി ശരീരത്തിലേക്ക് വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച മൂന്നിന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: എൽസി. ഭാര്യ: ലിജി. മക്കൾ: ആൽവിൻ, ആൽവിയ.