വൈലത്തൂർ: ആറ് വയസ്സുകാരൻ വീടിന് സമീപത്തെ വെള്ളക്കുഴിയിൽ വീണ് മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണിൽ അബ്ദുൽ ശുക്കൂർ-ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഉടൻ തലക്കടത്തൂരിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആദൃശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കാവപ്പുര മഖ്ദൂമിയ്യ ഇസ്ലാമിക് സെന്റർ സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: സലാഹുദ്ദീൻ, ഫാത്തിമ റംസി, ഫാത്തിമ ഹന്ന.