കോഴിക്കോട്: സൗത്ത് ബീച്ച് കോയപ്പറമ്പ് സ്വദേശി മുഹമ്മദ് അലാവുദ്ദീൻ (19) ഹൈദരബാദിൽ നിര്യാതനായി. നിർമാണ ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ഹനീബ്. മാതാവ്: റഫീന ബീഗം. സഹോദരി: റോജ്ന. മൃതദേഹം ഞായറാഴ്ച വൈ.എം.ആർ.സി. മില്ലത്ത് കോളനി റോഡിലെ റോജ്ന മൻസിലിലിൽ എത്തിക്കും.