തിരുവനന്തപുരം: കേശവദാസപുരം കാരുത്തറയിൽ എസ്.എച്ച് വില്ലയിൽ വി.എസ്.എസ്.സി റിട്ട. സീനിയർ സയന്റിസ്റ്റ് സഖറിയ കോശിയുടെ ഭാര്യ അമ്മിണി തോമസ് (78) നിര്യാതയായി. കണിയാപുരം മുസ്ലിം ഹൈസ്കൂൾ ഫോർ ഗേൾസ് മുൻ പ്രധാന ആധ്യാപികയായിരുന്നു. സംസ്കാരം നാളെ ഉച്ചക്ക് മുന്നിന് പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമാപള്ളിയിലെ ശുശ്രൂഷക്കുശേഷം മുട്ടട സെമിത്തേരിയിൽ. മക്കൾ: ഷേർളി (കുവൈത്ത്), ഷിബു(കൊച്ചി), ശാലിനി (കോട്ടയം). മരുമക്കൾ: ബിനു, സ്മിത, സലിൽ.