പാലാ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പാലാ സ്വദേശിനി മരിച്ചു. കോട്ടയം ചാഴിക്കാട്ട് ബാബുവിന്റെ മകൾ ശില്പ ബാബുവാണ് (44) മരിച്ചത്. സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിൽ സൗത്ത് സെറിയിൽ മൂന്നുദിവസം മുമ്പുണ്ടായ വാഹനാപകടത്തിൽ ശിൽപക്ക് പരിക്കേറ്റിരുന്നു. സംഗീതപഠനത്തിന് പോയ മക്കളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഭർത്താവ് ഡോ. അനിൽ ചാക്കോയും കാനഡിൽ ജോലി ചെയ്യുന്നു. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.