പെരുമ്പാവൂർ: പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. രായമംഗലം പോണേക്കുടി പി.എസ്. വേണുഗോപാലിന്റെ (എസ്.ഐ, സ്പെഷൽ ബ്രാഞ്ച്, ആലുവ) ഏക മകൻ അശ്വിനാണ് (10) മരിച്ചത്. മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
രായമംഗലം മൂരുകാവിന് സമീപം കനാലിൽ ഞായറാഴ്ച വൈകീട്ട് ആറിന് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: അജിത (അധ്യാപിക, ചെമ്പുച്ചിറ ജി.എൽ.പി.എസ്, കൊടകര).