പുതുപ്പരിയാരം: മുൻ അന്തർദേശീയ കായികതാരം കാവിൽപ്പാട് പ്ലാക്കോട്ട് വീട്ടിൽ പി. ചന്ദ്രശേഖരൻ (89) നിര്യാതനായി. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ്. മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദേശീയ വെറ്ററൻ മീറ്റുകളിൽ ജേതാവായിരുന്നു. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വിനോദ് കുമാർ (എ.എസ്.വി.പി ഫാർമ), വിമൽ കുമാർ, ദീപകുമാരി. മരുമക്കൾ: ജൂലി (അധ്യാപിക, ഭാരത്മാത ഹൈസ്കൂൾ), പ്രിയ, മനോഹർ (കെ.ഇ.ഐ കോയമ്പത്തൂർ).