വടകര: എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗവും ചോമ്പാലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കോട്ടായി ബാലന് (79) നിര്യാതനായി. മടപ്പള്ളി പ്രിയേഷ് ടാക്കീസ് ഉടമയാണ്. ചോമ്പാല്‍ പുരോഗമന വായനശാല, ലയണ്‍സ് ക്ലബ് എന്നിവയുടെ പ്രസിഡന്റും അഴിയൂർ വില്ലേജ് ജനകീയ സമിതി അംഗവുമായിരുന്നു. തിയറ്റര്‍ ഉടമസ്ഥ സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഭാര്യ: കെ.ടി. നിര്‍മല (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍). മക്കള്‍: പ്രിയേഷ്, സിജേഷ്. മരുമക്കള്‍: ബന്‍സി, ജൂന.