പാലാ: വള്ളിച്ചിറ വടക്കേച്ചിറയാത്ത് വി.സി. തോമസ് (കുഞ്ഞൂഞ്ഞ് -79) നിര്യാതനായി. ഭാര്യ: വേഴങ്ങാനം കല്ലക്കാവുങ്കൽ കുടുംബാംഗം അച്ചാമ്മ തോമസ്. മക്കൾ: ജയാ ബേബി, ജാസ്മിൻ തോമസ്, ജസ്റ്റിൻ തോമസ്. മരുമക്കൾ: ബേബി ജോസഫ് കാക്കൂർ, ജയചന്ദ്രൻ എസ്. വെണ്ണല, മിനിമോൾ എം.എ. മാമൂട്ടിപറമ്പിൽ. സംസ്കാരം ബുധനാഴ്ച 11ന് പൈങ്ങളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.