ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പൂവ്വം കടത്തിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. മുട്ടാർ പ്രാക്കള്ളിയിൽ വിശ്വംഭരൻ - ഗീത ദമ്പതികളുടെ മകൻ ഗിരീഷാണ് (33) മരിച്ചത്. ഇടിച്ച കാർ തിരിച്ചറിഞ്ഞിട്ടില്ല. വെൽഡിങ് തൊഴിലാളിയായ ഗിരീഷ് സുഹൃത്ത് ശ്രീജിത്തുമായി ജോലി കഴിഞ്ഞ് മടങ്ങവെ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരീഷിനെ രക്ഷിക്കാനായില്ല. ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തു. ഗിരീഷിന്റെ സഹോദരൻ: ബിനീഷ്.