തൂക്കുപാലം: മലപ്പുറത്ത് തിരൂരില്‍ പൈനാപ്പിൾ വാഹനം അപകടത്തിൽപെട്ട് തൂക്കുപാലം തേര്‍ഡ് ക്യാമ്പ് ബ്ലോക്ക് നമ്പര്‍ 1136ല്‍ പരേതനായ സലീമിന്റെ മകന് സത്താര്‍ (22) മരിച്ചു. ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍നിന്ന് പൈനാപ്പിളുമായി പോകവെ ഇവർ സഞ്ചരിച്ച പിക്അപ് വാൻ തിരൂര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. മാതാവ്: ബദറുന്നീസ. സഹോദരി: തസ്മി.