വണ്ടിപ്പെരിയാർ: വള്ളക്കടവ് അക്കരയിൽ വീട്ടിൽ പരേതനായ ബാബു ഖാൻ റാവുത്തറുടെ മകൻ ആസാദ് മൗലവി (53) നിര്യാതനായി. 26 വർഷമായി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാംമൈൽ ദാറുൽ ഇസ്ലാം മസ്ജിദ് ഇമാമായിരുന്നു. മാതാവ്: സൈനബ. ഭാര്യ: സൈഫുന്നിസ. മക്കൾ: അസുലുമ, അസ്മില. മരുമകൻ: ഉവൈസ്.