മഞ്ഞിനിക്കര: മങ്ങാട്ടേത്ത് ദീപക് വില്ലയിൽ ഷെവലിയാർ പി.ജി. ജോസഫ് (ജോസ് -74) നിര്യാതനായി. മഞ്ഞിനിക്കര ദയറാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കുളത്തൂപ്പുഴ നല്ലുവീട്ടിൽ കുടുംബാംഗം ലീലാമ്മ. മകൻ: ദീപക് (ഖത്തർ). മരുമകൾ: പ്രെറ്റി. സംസ്കാരം ബുധനാഴ്ച 10ന് മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.