പറവൂർ: വടക്കേക്കര പട്ടണം കാട്ടിശ്ശേരിൽ സുലൈമാൻ (റിട്ട. പറവൂർ നഗരസഭ -79) നിര്യാതനായി. വടക്കേക്കര മഹല്ല് മുൻ സെക്രട്ടറി, മർഹമ പലിശരഹിതനിധി മുൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: കെ.എസ്. അബ്ദുൽ മജീദ് (വെൽഫെയർ പാർട്ടി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസി), ഫാത്തിമ ബീവി, ജമാലുദ്ദീൻ, അബ്ദുൽ സലാം, നിഷാദ്. മരുമക്കൾ: സുലൈമാൻ, നജീബ, റമീന, റഹ്മത്ത്, നജുമുന്നിസ.