കൊച്ചി: സൗത്ത് ചിറ്റൂരിൽ കെ.ഡി. ശശി റോഡിൽ മടിയത്താഴത്ത് വീട്ടിൽ രതീഷിനെ (40) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സൗമ്യയും മകനും മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ചേരാനല്ലൂർ പൊലീസ് കേസെടുത്തു.