തൃശൂർ: ലോക് താന്ത്രിക് ജനതാദൾ തൃശൂർ ജില്ല ജനറൽ സെക്രട്ടറിയും കിസാൻ ജനത മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തൊമ്മാന മാത്യു (76) നിര്യാതനായി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനത പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. 80കളിലെ അന്തിക്കാട് ചകിരി തൊഴിലാളി സമരത്തിനും മണലൂരിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരത്തിനും കർഷക തൊഴിലാളി സമരത്തിനും സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ ഒ. കോരൻ മാസ്റ്ററോടൊപ്പം നേതൃത്വം നൽകി. ഭാര്യ: കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബേബി. മക്കൾ: മാബ (അമ്മാടം സഹകരണ സംഘം), ബാമ (അധ്യാപിക). മരുമക്കൾ: ലിംസൺ (ഖാദി ബോർഡ്), ടിറ്റോ ജോയ് (എച്ച്.ഡി.എഫ്.സി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാലയ്ക്കൽ സെന്റ് മാത്യൂസ് ചർച്ച് സെമിത്തേരിയിൽ.