എരുമപ്പെട്ടി: കാഞ്ഞിരക്കോട് കപ്പാരത്ത് വീട്ടിൽ ശങ്കരൻകുട്ടി നായരുടെ മകൻ മുരളീധരൻ നായർ (52) നിര്യാതനായി. ബി.എസ്.എഫിൽ എ.എസ്.ഐ-ജി.ഡി ഉദ്യോഗസ്ഥനായിരുന്നു. അസുഖത്തെത്തുടർന്ന് ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാഞ്ഞിരക്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഹേമലത. മക്കൾ: അപർണ, അനൂപ്.