പന്തലൂർ: കടമ്പോട് പാറാക്കാട്ടുമണ്ണിൽ റിട്ട. മേജർ സുബേദാർ വാൽപ്പറമ്പിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. പരേതരായ വാൽപ്പറമ്പിൽ വേലു എന്ന കുഞ്ഞന്റെയും ചേരുവിന്റെയും മകനാണ്. ഭാര്യ: നിർമല. മക്കൾ: സുനിജ, സുരജി. മരുമക്കൾ: മോഹനചന്ദ്രൻ (മേലാറ്റൂർ), അനിൽ (രാമനാട്ടുകര). സഹോദരങ്ങൾ: വി.പി. ചോയ്ക്കുട്ടി (പന്തലൂർ മല), വി.പി. ചില്ല (മഞ്ചേരി വായ്പാറപ്പടി), പരേതരായ സേതുമാധവൻ, ചന്ദ്രശേഖരൻ, ജാനകി (മലപ്പുറം), അച്യുതൻ, അരവിന്ദൻ.