പരപ്പനങ്ങാടി: പാലത്തിങ്ങൽ കോണിപ്പാടം പരേതനായ ചീരൻകുളങ്ങര കമ്മുക്കുട്ടിയുടെ മകൻ സി.കെ. അബൂബക്കർ (70) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകനായിരുന്നു. പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി അംഗം, എരന്തപ്പെട്ടി ടി.ഐ മദ്റസ പ്രസിഡന്റ്, ഇഹ്സാനുസ്സിബിയാൻ സംഘം കമ്മിറ്റി അംഗം, ബദരിയ്യ നമസ്കാരപ്പള്ളി ട്രഷറർ, ഡിവിഷൻ 18 മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.ഭാര്യ: കദിയാമ്മു. മക്കൾ: മുഹമ്മദ്, നജീബ്, അഡ്വ.സി.കെ. സിദ്ദീഖ്, ഉസ്മാൻ, മുഹമ്മദ്ബഷീർ, അബ്ദുല്ല, മൈമൂന, ആരിഫ, പരേതയായ ഫാത്തിമ. മരുമക്കൾ: ഹസൈനാർ (ഓലപ്പീടിക), അഷ്റഫ് (തിരിച്ചിലങ്ങാടി), അസ്മാബി, ജുബൈരിയ്യ, ഫാത്തിമ സുഹറ, ഉമ്മുസൽമ, നജ്മ, ഫാത്തിമ ജെബി, പരേതനായ മജീദ് (പരപ്പനങ്ങാടി).