വടക്കഞ്ചേരി: ദേശീയപാത എരേശൻകുളം പെട്രോൾ പമ്പിനു സമീപം സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു. വടക്കഞ്ചേരി പ്രധാനി വാക്കോട് കുളത്തിങ്കൽ വിജയനാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ പെട്രോൾ പമ്പിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിജയനെ ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. റബർ ടാപ്പിങ് തൊഴിലാളിയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച വൈകീട്ട് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഉഷ. മക്കൾ: അജിഷ്, അനീഷ്, അജിത, അനിത. മരുമക്കൾ: വിജയകുമാർ, സുരേഷ്, പ്രസീത, ജസീല.