ആനക്കര: തൃശൂര്‍ പേരാമംഗലത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പട്ടാമ്പി പാലത്തിന് സമീപം ഭാരതപ്പുഴയില്‍ കണ്ടെത്തി. ഗുരുവായൂര്‍ കാരക്കാട് കുറുവങ്കാട്ടില് സുരേഷ് കുമാറിന്റെ മകളും പേരാമംഗലം കാര്യാട്ടുകര സനീഷിന്റെ ഭാര്യയുമായ ഹരിതയുടെ (28) മൃതദേഹമാെണന്ന് ബന്ധുക്കള്‍ പട്ടാമ്പിയിലെത്തി തിരിച്ചറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ പേരാമംഗലത്ത് നിന്ന് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. തൃത്താല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.