തിരുവനന്തപുരം: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സത്യൻ നഗർ മലമേൽക്കുന്ന് (എം.ആർ.എ-സി-9) ദേവീകൃപയിൽ എസ്. പ്രസന്നകുമാർ (99) നിര്യാതനായി. പരേതയായ ചെല്ലമ്മ കുമാറാണ് ഭാര്യ. മക്കൾ: പി. വിജയമോഹൻ, പരേതനായ വിനോദ് കുമാർ. മരുമക്കൾ: ഉഷ വിജയമോഹൻ, രമ വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.