വടകര: പുത്തൂരിലെ പറമ്പത്ത് ബാലക്കുറുപ്പ് (88) നിര്യാതനായി. വടകര നഗരസഭ മുൻ ചെയർമാനും ആറ് വർഷം വൈസ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. 1954ൽ പി.എസ്.പിയുടെ വടകര ടൗൺ സെക്രട്ടറിയായി. പി.എസ്.പി നടക്കുതാഴ വില്ലേജ് സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം, സോഷ്യലിസ്റ്റ് യുവജനസഭ മണ്ഡലം സെക്രട്ടറി, 1963ൽ മലയാളം എക്സ്പ്രസിന്റെ വടകര ലേഖകൻ, വടകര കറസ്പോണ്ടന്റ് ഫോറം കൺവീനർ, പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, വടകര കോഓപറേറ്റിവ് കൺസ്യൂമർ സൊസൈറ്റി വൈസ് പ്രസിഡന്റ്, കോഴിക്കോട് പരസ്പര സഹായ കോ ഓപറേറ്റിവ് പ്രിന്റിങ് പ്രസ് വൈസ് പ്രസിഡന്റ്, ഡയറക്ടർ, സീനിയർ സിറ്റിസൺ വടകര യൂനിറ്റ് ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജാനകിയമ്മ. മക്കൾ: രാജീവൻ (എൽ.ഐ.സി ഏജന്റ്, വടകര പ്രസ് ക്ലബ് പ്രസിഡന്റ്, സിറാജ് ലേഖകൻ), മഹിജ, ഷൈജ (മെഡികെയർ ലാബ്, നാദാപുരം റോഡ്). മരുമക്കൾ: രമേശ് ബാബു (ഖത്തർ), ബിന്ദു (ഫെയ്ത്ത് ബുക്ക്സ്, വടകര), വാസുദേവൻ (മടപ്പള്ളി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.