തലയോലപ്പറമ്പ്: സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. വൈക്കം വടക്കേനട തുണ്ടുതറയിൽ രാമചന്ദ്രന്റെ മകനും വൈക്കം മുരിയൻകുളങ്ങര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറുമായ കെ.ആർ. ബിജുവാണ് (52) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.45ഓടെ തലയോലപ്പറമ്പ് കാർണിവൽ സിനിമ തിയറ്ററിനു സമീപമായിരുന്നു അപകടം. എറണാകുളത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഗുരുദേവ് ബസ് തലപ്പാറയിൽ ആളെ ഇറക്കിയശേഷം വൈക്കത്തേക്ക് വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുൻഭാഗം തകർന്നു. സാരമായി പരിക്കേറ്റ ബിജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറുടെ പേരിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. മാതാവ്: മാലതി. ഭാര്യ: വിനീത. മക്കൾ: കാശിനാഥ്, കൗശിക്.