ചങ്ങനാശ്ശേരി: ബാഡ്മിന്റൻ കളികഴിഞ്ഞ് വീട്ടിലെത്തി കുളിക്കാന്‍ കയറുമ്പോള്‍ കോളജ് അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. എസ്.ബി കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഡോ. വിപിന്‍ ചെറിയാനാണ് (41) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച 11ന് നെടുംകുന്നം സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ. ചങ്ങനാശ്ശേരി ബാറിലെ സീനിയര്‍ അഭിഭാഷകന് കങ്ങഴ പുഷ്പമംഗലം പി.സി. ചെറിയാന്റെയും കോട്ടയം ജില്ല സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടിവ് ഓഫിസര്‍ മേഴ്സിക്കുട്ടി ജോണിന്റെയും മകനാണ്. ഭാര്യ: പാലാക്കുന്നേല്‍ ചമ്പക്കര കുടുംബാംഗം ബിന്ദ്യ തോമസ് (അധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പായിപ്പാട്). മക്കള്‍: ഹാരി വി. ചെറിയാന്, ഹെയ്സല്‍ വി. മരിയ (ഇരുവരും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ വിദ്യാര്‍ഥികള്‍).