അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ (പണ്ടാരക്കുളം വാർഡ്) കഞ്ഞിപ്പാടം പുത്തൻപറമ്പിൽ അബൂബക്കർകുഞ്ഞ് ഹാജി (77) നിര്യാതനായി. കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കഞ്ഞിപ്പാടം എൽ.പി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം, വാർഡ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: അൻസാരി, ജാസ്മി, അഫ്സൽ, അസ്ലം. മരുമക്കൾ: ഒ. നാസർ, റഹ്മത്ത്, സബീന, സുനീറ ബീവി. ഖബറടക്കം ബുധനാഴ്ച 10ന് കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.