കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റിലെ ആദ്യകാല വ്യാപാരിയും ശങ്കുണ്ണി ആൻഡ് സൺസ് ഉടമയുമായ പടനായർകുളങ്ങര തെക്ക് തേവർകാവിൽ വടക്കതിൽ വീട്ടിൽ എൻ. ശങ്കുണ്ണി (85) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: സജീവ് (ഡെപ്യൂട്ടി തഹസിൽദാർ, കരുനാഗപ്പള്ളി), രാജീവ് (എൻ.എസ് ഇലക്ട്രിക്കൽസ്), പ്രകാശ് (എൻ. ശങ്കുണ്ണി ആൻഡ് സൺസ്), പ്രദീപ് (എൻ.എസ്. സാനിറ്ററി). മരുമക്കൾ: ആശാറാണി (ശ്രീബുദ്ധ സെൻട്രൽ സ്കൂൾ), അജിത (ഹെൽത്ത് സർവിസ്), രാഖി, സുലജ (കോഓപറേറ്റിവ് ഇൻസ്പെക്ടർ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.