കുലശേഖരം: റബർ ബോർഡ് മുൻ വൈസ് ചെയർമാനും കന്യാകുമാരി ജില്ല ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ തിരുവട്ടാർ കൃഷ്ണ കുടീരത്തിൽ സി. അനന്തകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: വിജയകൃഷ്ണൻ (റബർ ബോർഡ്), ഗീതാകൃഷ്ണൻ (ബംഗളൂരു), കൃഷ്ണപ്രിയ (എ.എച്ച്.എസ്.എസ്, തിരുവട്ടാർ). മരുമക്കൾ: രാഖി നായർ, ഡോ. ഷീബ വിജയൻ, ബാബു ശേഖർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.