വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ കാപ്പിൽ കണ്ണമ്മൂട് നിർമാല്യത്തിൽ എൻ. ഗോപിനാഥൻ (79) നിര്യാതനായി. പാറയിൽ കയർ സർവിസ് സഹകരണ സംഘം സെക്രട്ടറി, പാറയിൽ നെഹ്റുജീ മെമ്മോറിയൽ ആർട്സ് ക്ലബ് പ്രസിഡന്റ്, എസ്.എൻ.ഡി.പി പാറയിൽ ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽ. നളിനി (റിട്ട. അധ്യാപിക). മക്കൾ: ഗോപീകൃഷ്ണ (സീമറ്റ് കോളജ്, പാലക്കാട്), ശ്രീഹരി (ബഹ്റൈൻ). മരുമക്കൾ: സനൽ ഡി (എൻജിനീയർ, എൽ.എസ്.ജി.ഡി ഒറ്റപ്പാലം), ഡോ. കൃതിക ശ്രീഹരി.