വെഞ്ഞാറമൂട്: ജംഇയ്യതുല്‍ ഉലമ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറിയും ചാരിറ്റി വില്ലേജ് ചെയര്‍മാനുമായ ഉവൈസ് അമാനിയുടെ പിതാവ് തോന്നയ്ക്കല്‍ ബര്‍ക്കത്ത് മന്‍സിലില്‍ ബഷീര്‍ മൗലവി (75) നിര്യാതനായി. ഖുര്‍ആന്‍ ശരിയായ രീതിയില്‍ ഓതുന്നതിനുള്ള (തജ്വീദ്) പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നൽകിയിരുന്നു. ദീര്‍ഘകാലം വേളാവൂര്‍ ജമാഅത്തിലും ഒഴുകുപാറ, കണ്ടല്‍, പൊഴിയൂര്‍, പനച്ചമൂട്, തേങ്ങാപ്പട്ടണം, ചാത്തിനാംകുളം, കൊണ്ണിയൂര്‍ എന്നീ ജമാഅത്തുകളില്‍ ഇമാമായും സേവനമനുഷ്ഠിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. മൃതദേഹം വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വേളാവൂര്‍ ജമാഅത്തില്‍ മയ്യിത്ത് ഖബറടക്കി. ഭാര്യമാര്‍. അസുമാബീവി, ആസിയാബീവി. മറ്റു മക്കള്‍. അന്‍വര്‍ സാദിഖ്, മുഹമ്മദ് (ഇരുവരും ദുബൈ). മരുക്കള്. ഹസ്ബി, ജസീറ, ഷാഹിന. സഹോദരങ്ങള്‍: ഖബീര്‍ മൗലവി, അബ്ദുല്‍ ഖരിം, ഷംസുദ്ദീന്, അബ്ദുല്‍ അസീസ്, അബൂബക്കര്‍, ആരിഫാബീവി.