അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ പറന്തൽ മിത്രപുരം സൂര്യഭവനിൽ സുരേന്ദ്രന്റെ മകൻ സുരാജാണ് (31) മരിച്ചത്. ബുധനാഴ്ച പുലർച്ച 12.30 നാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷൻ പണി ചെയ്യുന്ന സുരാജ് ഒപ്പം ജോലി ചെയ്യുന്ന ആളുടെ സഹോദരിയുടെ വിവാഹത്തലേന്ന് ഒരുക്കത്തിൽ സഹായിച്ചശേഷം ഏഴംകുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോ ഡ്രൈവർ കൊടുമൺ അയ്ക്കുന്നത്ത് വടക്കേതിൽ സലീഷ്ഭവനിൽ സജനീഷിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. സുരാജിന്റെ മാതാവ്: ലീലാമ്മ. സഹോദരി: സൂര്യ (ബംഗളൂരു).