അരൂർ: ദേശീയപാതയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പളം മുക്കത്ത് തെക്കേ ചേപ്പേലിൽ മുരുകേശന്റെ മകൻ നിധീഷാണ് (30) മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ചന്തിരൂർ മേഴ്സി സ്കൂളിന് സമീപമായിരുന്നു അപകടം. ഇലക്ട്രീഷനായ നിധീഷ് എരമല്ലൂരിലേക്ക് പോകുന്നതിനിടെ എറണാകുളത്തുനിന്ന് ചേർത്തലക്ക് വരുകയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. നിധീഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മൃതദേഹം ചേർത്തല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അർച്ചന. മക്കൾ: അമയ, ആദവ്.