പെരുമ്പാവൂർ: ഓടക്കാലി മാളികയിൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ വിശ്വേശ്വരൻ നായർ (74, റിട്ട. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ, മോട്ടോർ വാഹന വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ രാജം. മക്കൾ: അഡ്വ. അനൂപ് വി. നായർ, ബിനൂപ് വി. നായർ (സിംഗപ്പൂർ), പാർവതി വി. നായർ. മരുമക്കൾ: പ്രീതു അനൂപ്, ശ്രുതി, അനൂപ് മോഹൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഓടക്കാലിയിലെ വീട്ടുവളപ്പിൽ.