കളമശ്ശേരി: മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണയാൾ മരിച്ചു. ഏലൂർ വടക്കുംഭാഗം തളച്ചനായത്ത് മാർട്ടിനാണ് (56) മരിച്ചത്. ഏലൂർ വെട്ടുകടവിൽ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വല വീശുന്നതിനിടെ പുഴയിൽ വീഴുകയായിരുന്നു. ഏലൂരിൽനിന്ന് അഗ്നിരക്ഷാ വിഭാഗമെത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ലാലി. മക്കൾ: എൽഡാ, ഏതൽ. സംസ്കാരം വ്യാഴാഴ്ച ഏലൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.