പള്ളിക്കുന്ന്: ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ചുണ്ടക്കര പാലക്കാട്ട് ജോൺ (88) നിര്യാതനായി. പള്ളിക്കുന്ന് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്, കോട്ടത്തറ പഞ്ചായത്ത് വെൽഫെയർ കമ്മിറ്റി അംഗം, വൈത്തിരി താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി മുണ്ടുനടയ്ക്കൽ. മക്കൾ: സണ്ണി ജോൺ, സിൽവി, സിനി. മരുമക്കൾ: പ്രസാദ് ഇലവുങ്കൽ (തലയാട്), റോയി ചിറ്റിലപ്പിള്ളി (തൃശൂർ), പരേതയായ റാണി വേമ്പേനിക്കൽ. സഹോദരങ്ങൾ: പി.എൽ. ജോസ്, ഓമന പുത്തൻപുരക്കൽ, പരേതരായ ജോർജ്, സിസ്റ്റർ ലിസ റോസ്