പേരാമ്പ്ര: വാല്യക്കോട് കോഴിക്കോട്ടു കണ്ടി കുഞ്ഞിമ്മൊയ്തിയുടെ മകൻ സിറാജ് (37) ഹൃദയാഘാതത്തെത്തുടർന്ന് ഖത്തറിൽ നിര്യാതനായി.
നോമ്പ് തുറന്ന ശേഷം ജോലിക്ക് പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സിറാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം. മാതാവ്: പരേതയായ ഖദീജ.
ഭാര്യ: ഷഹർബാൻ. മക്കൾ: അമൻഷാ മുഹമ്മദ്, അയൻഷാ മുഹമ്മദ്, അസ്ലിൻഷാ മുഹമ്മദ്, അൽഹൻഷ മുഹമ്മദ്.
സഹോദരങ്ങൾ: റഫീഖ്, സീനത്ത്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഖബറടക്കം ചേനോളി ജുമ്അ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.