ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യയാണ് (34) മരിച്ചത്. പുന്നയൂർ എടക്കര സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് അപകടം. പറമ്പിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടി വൈദ്യുതി ലൈനിൽ മുട്ടി കിടന്നിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. സ്ഥലത്തെത്തിയ നാട്ടുകാർ വൈദ്യുതി ബന്ധം വേർപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.