കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപിള്ളി കറുത്തേത്തിൽ പുത്തൻമഠത്തിൽ ഗോപിനാഥൻ കുരുക്കൾ (90) നിര്യാതനായി. ദുർഗാപൂർ ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിൽ സൂപ്പർ വൈസറായിരുന്നു. ജലസംരക്ഷക പ്രവർത്തകനും മനക്കൊടി പാലക്കടവ് ഇറിഗേഷൻ കുളം നവീകരണത്തിന്റെ കൺവീനറും മനക്കൊടി-വെളുത്തൂർ പാടശേഖര സമിതി സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ രാധ മേണ്ടൽ. മകൻ: ജയരാമൻ (നോവ, തൃശ്ശൂർ). മരുമകൾ: സിന്ധു. സഹോദരങ്ങൾ: ലളിതാ ദേവി (റിട്ട. കെ.എസ്.ആർ.ടി.സി), സോമനാഥ കുരുക്കൾ, രഘുനാഥ കുരുക്കൾ (യു.എസ്.എ.), ശാന്താദേവി, ജഗന്നാഥ കുരുക്കൾ, വിശ്വനാഥ കുരുക്കൾ (റിട്ട. കെ.എസ്.ആർ.ടി.സി) ഗീതാദേവി (അംഗൻവാടി അധ്യാപിക, തിരുവനന്തപുരം). പരേതനായ രവീന്ദ്രനാഥ കുരുക്കൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.