ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സിദ്ദീഖ് നഗർ മാങ്ങാടൻ പുതിയപുര ഹൗസിൽ എം.പി. മൂസാൻ (75) നിര്യാതനായി. ഇരിക്കൂറിലെ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. പരേതരായ പള്ളിക്കൽ ഹുസൈനിന്റെയും എം.പി കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: കുന്നുവയൽ ആയിഷ. മക്കൾ: കെ. ഹുസയിൻ, കുഞ്ഞാമിന, ജുനൈദ, അബ്ദുറഹിമാൻ, പരേതയായ റുബീന. മരുമക്കൾ: ഖൈറുന്നിസ (കൂരാരി), എം.പി. ഇസ്മാഈൽ, സി. ആരിഫ്, ജുവൈരിയ. സഹോദരങ്ങൾ: എം.പി. അബു, മായിൻ, മറിയം, ഫാത്തിമ, റഹ്മത്ത് (പെരുവളത്ത് പറമ്പ്), പരേതനായ ഇസ്മാഈൽ.