ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഹൃദയാഘാതം മൂലം മരിച്ചു. പള്ളിപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ കരുവാറ്റ വടക്ക് തേമടയിൽ രാമകൃഷ്ണക്കുറുപ്പാണ് (45) മരിച്ചത്. വ്യാഴാഴ്ച രാവിലെ 12.30ന് പള്ളിപ്പാട് കോട്ടക്കകത്ത് ജോലിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ സഹപ്രവർത്തകൻ ബൈക്കിന് പിന്നിലിരുത്തി അദ്ദേഹത്തെ മെയിൻറോഡിൽ എത്തിച്ച് ഡിപ്പാർട്മെന്റ് ജീപ്പിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതോടെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരിച്ചു. മാതാവ്: കാർത്യായനിയമ്മ. ഭാര്യ: അനില. മക്കൾ: പ്രണവ്, ശ്രീപാർവതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.