കാളികാവ്: വണ്ടൂർ കുറ്റിയിൽ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചച്ചവടി അങ്ങാടിയിലെ വ്യാപാരിയായ പി.വി സ്റ്റോര്‍ ഉടമ പുലിവെട്ടി അബ്ദുല്ലയുടെ (ഇണ്ണി) മകന് റിൻഷാദ് ഷാനു (22) ആണ് മരിച്ചത്. വണ്ടൂരില്‍ നിന്ന് കാളികാവ് ഭാഗത്തേക്കു വരുമ്പോള്‍ കുറ്റിയില്‍ വളവില്‍ എതിരെ വന്ന ഗുഡ്സുമായി തട്ടി വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം. മാതാവ്: അസ്മാബി. സഹോദരങ്ങൾ: റിഫാദ്, സാഹിറ.