മണ്ണുത്തി: വെള്ളിയാഴ്ച പുലർച്ച 12.50ന് മുടിക്കോട് സെന്ററിലുണ്ടായ വാഹനാപകടത്തിൽ ചെന്നായ്പാറ തുണ്ടിയിൽ ചാക്കോയുടെയും ലിസിയുടെയും മകൻ സിന്റോ (24) മരിച്ചു. ദേശീയപാത മുറിച്ചുകടക്കാൻ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ സിന്റോ സഞ്ചരിച്ച ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സിന്റോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ബാങ്കിൽ ഫീൽഡ് സ്റ്റാഫായ സിന്റോ ചെന്നായ്പാറയിലുള്ള മാതാപിതാക്കളെ കണ്ട് തോട്ടപ്പടിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. നാലുമാസം മുമ്പ് വിവാഹിതനായ ഷിന്റോ കുടുംബവുമായി തോട്ടപ്പടിയിലായിരുന്നു താമസം. ഹിമയാണ് ഭാര്യ. സഹോദരൻ: സിജോ.