ചെങ്ങരൂർ: ചിറയത്ത് പരേതനായ രാഘവ പണിക്കരുടെ ഭാര്യ രുക്മിണിയമ്മ (93) നിര്യാതയായി. കുന്നന്താനം ഇലവക്കോട്ടാൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, പരേതനായ ശശിധരൻ നായർ. മരുമക്കൾ: നെടുംകുന്നം വെള്ളേപ്പള്ളിൽ നീലകണ്ഠപിള്ള, നീരേറ്റുപുറം മാന്തുരുത്തിയിൽ സുലോചന. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.