മൂന്നാർ: മൂന്നാര്‍ സ്വദേശിയായ യുവാവും സുഹൃത്തും കോയമ്പത്തൂരിൽ ബൈക്കപകടത്തിൽ മരിച്ചു. മൂന്നാര്‍ ടൗണില്‍ പോസ്റ്റ് ഓഫിസ് കവലയിൽ ഭക്ഷണശാല നടത്തുന്ന ബാലാജിയുടെ മകന് ഹരീഷ് ബാലാജിയും (22) കോയമ്പത്തൂർ സ്വദേശിയായ സുഹൃത്തുമാണ് മരിച്ചത്. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ച നാലോടെയാണ് അപകടം. കാള്‍ സെന്റര്‍ ജീവനക്കാരനായ ഹരീഷ് രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുംവഴി എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹം മൂന്നാറിലെത്തിച്ച് ശാന്തിവനത്തില്‍ സംസ്കരിച്ചു. അമ്മ: ഈശ്വരി. സഹോദരൻ: ഗൗതം.