കുമളി: വണ്ടിപ്പെരിയാർ ഡൈ മുക്കിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
ഡൈമുക്ക് സ്വദേശി യേശുരാജിന്റെ ഭാര്യ ധന്യയാണ്(28) മരിച്ചത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ശനിയാഴ്ച ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തും.