കോതമംഗലം: പുതുപ്പാടി പാലനാട്ട് അഡ്വ. പി.എം. മാണി (85) നിര്യാതനായി. ഭാര്യ: സൂസി മാണി (റിട്ട. അധ്യാപിക). നെല്ലിക്കുഴി സ്രാമ്പിക്കുടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷീബ (അധ്യാപിക, സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കവളങ്ങാട്), ദീപ (ഷാര്‍ജ), ഡോ. എല്‍ദോസ് പി. മാണി (അണ്ണാമലൈ യൂനിവേഴ്സിറ്റി). മരുമക്കള്‍: ബിനു എം. പീറ്റര്‍ (എസ്.എഫ്.ഒ ടെക്നോളജി, നെസ്റ്റ്), നവീന്‍ (ഷാര്‍ജ), റിയ (മാനേജര്‍ എസ്.ബി.ഐ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.